പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം
സംസ്ഥാനത്ത് എത്തിയ നാലംഗ ആഭ്യന്തര മന്ത്രാലയ സംഘം സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം നേരിട്ട് ബോധ്യപ്പെടുകയാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
#WATCH Union Minister V Muraleedharan's car attacked by locals in Panchkhudi, West Midnapore#WestBengal
(Video source: V Muraleedharan) pic.twitter.com/oODtHWimAW
— ANI (@ANI) May 6, 2021
കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ മരിച്ച ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.അതേസമയം ബംഗാളിലെ സംഘര്‍ഷ വിഷയത്തില്‍ സംസ്ഥാനം ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തെ കേന്ദ്രം നേരിട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് എത്തിയ നാലംഗ ആഭ്യന്തര മന്ത്രാലയ സംഘം സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം നേരിട്ട് ബോധ്യപ്പെടുകയാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP) May 6, 2021
ബംഗാള്‍ പൊലീസില്‍ അഴിച്ച് പണി നടന്നിരുന്നു. 29 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇപ്രകാരം സ്ഥലം മാറ്റം ഉണ്ടാകും. കൂച്ച് ബെഹാര്‍ എസ് പി ദേബാഷിഷ് ധറിനെയും മമത ഇന്ന് സസ്‌പെന്‍ഡ് ചെയ്തു. എപ്രില്‍ 10 ന് സീതാല്‍ കുച്ചി നിയമസഭാ മണ്ഡലത്തില്‍ വെടിവയ്പ് ഉണ്ടായതുമായി ബന്ധപ്പെട്ടാണ് നടപടി.തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് തൃണമൂൽ അഴിച്ചുവിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് മിഡ്‌നാപൂരിലെ ബിജെപി പ്രവർത്തകരെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ വാഹനം തടഞ്ഞ് സംഘം കല്ലെറിയുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകളും പ്രവർത്തകർ അടിച്ചു തകർത്തു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് മന്ത്രിയും സംഘവും തിരികെ പോയി. പോലീസുകാർ നോക്കിനിൽക്കെയായിരുന്നു ആക്രമണം.