ജനത്തെ ഭയന്ന് നടപ്പാക്കാത്ത ഉത്തരവുകൾ പൊടിതട്ടി പുറത്തെടുക്കുന്നത് .ആസൂത്രിത വനവൽക്കരണത്തിനോ ?

2006 ഒക്ടോബർ 4 ന് വനം വന്യജീവി വകുപ്പ് ഇറക്കിയ വിജ്ഞാപനവഴി കേരളത്തിലെ 50 വില്ലജ് പ്രദേശങ്ങളിൽ സമ്പൂർണ്ണ മരംമുറി നിരോധിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് " വനേതര ഭൂമിയിലെ ഏതു പ്രദേശത്തും നിൽക്കുന്ന യാതൊരു വൃക്ഷവും , വൃക്ഷം ജീവനോ സ്വത്തിനോ അപകട, കരണമാകുകയോ , കാറ്റിൽ വീഴുകയോ ചെയ്തു എന്നതൊഴികെ മുറിക്കുവാനോ പിഴുതുകളയുവാനോ കത്തിക്കുവാനോ മറ്റുവിധത്തിൽ നശിപ്പിക്കുവാനോ പാടുള്ളതല്ലന്നു നിർദേശിക്കുന്നു "

0

ഇടുക്കി | സംസ്ഥാനത്തെ മലയോരമേഖലയിലെ ജനവാസം പടിപടിയായി കുറച്ചുകൊണ്ടുവരുവാൻ ഉദ്ദേശിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . 2006 മുതൽ ഇടുക്കിയിലെ പല വില്ലേജുകളിലും പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മുപ്പതിലധികം ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞു. ഇതിൽ ചില ഉത്തരവുകൾ ജനരോഷം ഭയന്ന് ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇത്തരം ഉത്തരവുകൾ എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് എടുത്ത് പ്രയോഗിക്കാനുള്ള സാധ്യതതള്ളിക്കളയാനാകില്ല . ഉത്തരവ് പ്രായോഗികമായി നടപ്പാക്കാൻ തുടങ്ങുമ്പോൾ മാത്രമേ അവ പൊതുജനങ്ങൾ അറിയുകയുള്ളൂ.
ഇത്തരത്തിൽ 2006 ൽ വനം വന്യ ജീവി വകുപ്പ് ഇറക്കിയ ഉത്തരവ് പൊടിതട്ടിയെടുത്ത് നടപ്പാക്കാനാണ് വനം വകുപ്പ് നടപടി ആരഭിച്ചിട്ടുള്ളത് ,

2006 ഒക്ടോബർ 4 ന് വനം വന്യജീവി വകുപ്പ് ഇറക്കിയ വിജ്ഞാപനം  വഴി കേരളത്തിലെ 50 വില്ലേജ്ജ്  പ്രദേശങ്ങളിൽ സമ്പൂർണ്ണ മരംമുറി നിരോധിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് ” വനേതര ഭൂമിയിലെ ഏതു പ്രദേശത്തും നിൽക്കുന്ന യാതൊരു വൃക്ഷവും , വൃക്ഷം ജീവനോ സ്വത്തിനോ അപകട, കരണമാകുകയോ , കാറ്റിൽ വീഴുകയോ ചെയ്തു എന്നതൊഴികെ മുറിക്കുവാനോ പിഴുതുകളയുവാനോ കത്തിക്കുവാനോ മറ്റുവിധത്തിൽ നശിപ്പിക്കുവാനോ പാടുള്ളതല്ലന്നു നിർദേശിക്കുന്നു ”
ഈ ഉത്തരവ് കേരളത്തിൽ 50 വില്ലേജുകളിലാണ് ബാധകമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ കർഷകർ നട്ടു വളർത്തിയത് ഉൾപ്പെടെ യാതൊരു വൃക്ഷങ്ങളും മുറിക്കുന്നത് ഈ ഉത്തരവ് വഴി വിലക്കുന്നു .കെ ഡി എച് . കാന്തല്ലൂർ . മാങ്കുളം , മന്നാംകണ്ടം ,മറയൂർ പള്ളിവാസൽ അറക്കുളം ഇടുക്കി തുടങ്ങി എട്ടുവില്ലേജുകളിലാണ് സമ്പുർണ മരം മുറി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് .

ഈ ഉത്തരവ് പ്രകാരം കേരളത്തിലെ 50 വില്ലേജുകൾ പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള വില്ലേജുകളായി പ്രഖ്യാപിക്കുകയും. ആ വില്ലേജുകളിൽ പൂർണ്ണമായി മരം മുറി നിരോധിച്ചുകൊണ്ടുമാണ് ഉത്തരവ് . 2006-ലെ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഇത്തരം നിരവധി ഉത്തരവുകൾ ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളെയും ബാധിക്കുന്ന തരത്തിൽ ഇറങ്ങിയിട്ടുണ്ട്. ചില ഉത്തരവുകൾ നടപ്പാക്കിയിട്ടുണ്ട് ,ചില ഉത്തരവുകൾ നടപ്പാക്കിയിട്ടില്ല. ഇടുക്കി ജനത ഇപ്പോഴും ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിയാതെ അജ്ഞതയിലാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.2006 ൽ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഉത്തരവുകൾ ഇറക്കിയിട്ടില്ല .എന്നാൽ 2009 ൽ സർക്കാർ ഇറക്കിയ മറ്റൊരു ഉത്തരവിൽ മൂന്നാർ മേഖലയിലെ അധിനിവേശ സസ്യങ്ങളായ യൂക്കാലി അക്കേഷ്യ തുടങ്ങിയമരങ്ങളുടെ കൃഷി തടഞ്ഞു .ഇത്തരം മരങ്ങൾ മുറിച്ചു നീക്കാനും ഉത്തരവ്  ഇറക്കുകയുണ്ടായി .

2006 ലെ ഉത്തരവ് പ്രകാരമാണ് അറക്കുളത്ത് കർഷകൻ നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നത് വനം വകുപ്പ് തടഞ്ഞത് .2006 ൽ ഈ ഉത്തരവ് ഇറക്കിയെങ്കിലും ജനങ്ങളുടെ  എതിർപ്പ് ഭയന്ന് നടപ്പാക്കിയിരുന്നില്ല .അറക്കുളത്ത് കർഷകൻ നട്ടുവളർത്തിയ മരം മുറിക്കുവാൻ അപേക്ഷനൽകിയപ്പോഴാണ് 2006 ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി വനം വകുപ്പ് മരം മുറിക്കുന്നതു തടഞ്ഞത് . 2006 മുതൽ ഇടുക്കിയുടെ മലയോരമേഖലയിലെ ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക  ജീവനോപാധികളെ തകിടമറിച്ചു 30 ലധികം ഉത്തരവുകളാണ് . സർക്കാർ പുറത്തിറക്കിയിട്ടുള്ളത് . ഉത്തരവുകളിൽ പലതും നടപ്പാക്കുന്നില്ലങ്കിലും .ചില ഉദ്യോഗസ്ഥർ കൈമടക്ക് നല്കാത്തവർക്കെതിരെ മൂടിവച്ചിരിക്കുന്ന ഉത്തരവുകൾ എടുത്തു പ്രയോഗിക്കുന്നതും പതിവാണ് .അടുത്തിടെ ഇടുക്കിജില്ലയിലെ 13 ഗ്രാമ പഞ്ചായത്തുവകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാക്കി ജില്ലാകളക്ട്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . ഇതിനെതിരെ ജനരോക്ഷമുയർന്നപ്പോൾ സർക്കാരും ഭരണ കക്ഷി രാഷ്ട്രീയ പാർട്ടിനേതാക്കളും പറഞ്ഞത് ഇപ്പോൾ നിയമം നടപ്പാകുകയില്ല എന്നാണ് എന്നാൽ ഈ ഉത്തരവ് ഇപ്പോൾ ജില്ലയിൽ നിലനിക്കുകയാണ് . ജനവിരുദ്ധ ഉത്തരവുകൾ ഏതുസമയത്തും ഇനി ഏതു ഉദ്യോഗസ്ഥനും എ ടത്തു ജനത്തിന് മേൽ പ്രയോഗിക്കാം ,ഇല്ലങ്കിൽ നിയമം ചൂണ്ടിക്കാട്ടി കൈമടക്ക് തോത് വർദ്ധിപ്പിക്കാം .

You might also like

-