ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ , ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ

കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്. ഖത്തർ അധികൃതരുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരമായ സഹായങ്ങൾ നൽകുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

0

ഡൽഹി | ചാരവൃത്തി ആരോപണത്തിൽ ഖത്തറിലെ തടവിലുള്ള എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ദഹ്‍റ ഗ്ലോബൽ ടെക്നോളജീസ് കമ്പനി ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്. ഖത്തർ കരസേനയിലെ പട്ടാളക്കാർക്ക് ട്രെയിനിങ് നൽകുന്ന കമ്പനിയാണ് ഇത്
അതേസമയം വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്. ഖത്തർ അധികൃതരുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരമായ സഹായങ്ങൾ നൽകുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജയിലിലുള്ളവരുടെ ജാമ്യഹർജി എട്ടു തവണ ഖത്തർ അധികൃതർ തള്ളിയിരുന്നു. ഇന്ത്യക്കാരെ തടവിലാക്കിയ വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യൻ മാധ്യമപ്രവർക്കനോടും ഭാര്യയോടും രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എട്ട് ഇന്ത്യക്കാരേയും ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള കൃത്യമായ ആരോപണം എന്താണെന്ന് ഖത്തർ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും വിധി ഖത്തർ അധികൃതരുമായി ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തർ കരസേനയിലെ പട്ടാളക്കാർക്ക് ട്രെയിനിങ് നൽകുന്ന കമ്പനിയായ അൽദഹ്റ എന്ന കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്തൊക്കെയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോഴും ഇവർക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോ​ഗികമായി ഇന്ത്യക്കാരെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ച‍ച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.

കഴിഞ്ഞ ഒരു വ‍ർഷമായി ഇവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവ‍ർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു വ‍ർഷമായി ഇവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവ‍ർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു

You might also like

-