പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റേജില്‍ കയറി മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിയെ ഒവൈസി അടക്കമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സംഭവത്തില്‍ യുവതിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്പെണ്കുട്ടിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് തുടര്‍ന്ന് സംസാരിച്ച ഒവൈസി വ്യക്തമാക്കി.