ഗാസയിലെ ആശുപത്രികൾ വൈദ്യുതിയില്ലാത്ത മോർച്ചറികളായി മാറുമെന്ന് യു എൻ , 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിൽ
ഇന്ധനം തീരുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇന്‍ക്യുബേറ്ററിലുള്ള 120 നവജാത ശിശുക്കളുടെ ജീവന്‍ അപകടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് നവജാത ശിശുക്കളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.ഗാസയിലെ ആശുപത്രികൾ വൈദ്യുതിയില്ലാത്ത മോർച്ചറികളായി മാറുമെന്ന് കഴിഞ്ഞയാഴ്ച ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
റഫ | 117 കുട്ടികളടക്കം 24 മണിക്കൂറിനിടെ 266 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള മൊത്തം മരണസംഖ്യ 4,651 ആയി ഉയർന്നു. ഗാസയിൽ ഒറ്റരാത്രികൊണ്ട് നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ഭീകരർ കൊല്ലപ്പെട്ടതായി ഹമാസിന്റെ മുതിർന്ന കമാൻഡർ ഉൾപ്പെടെയുള്ള ഇസ്രായേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞ രാത്രി ഉണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഇതിനിടെ ഇസ്രയേല്‍ വീണ്ടും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 4651 പേര്‍ കൊല്ലപ്പെടുകയും 14245 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 1756 കുട്ടികളും 967 സ്ത്രീകളുമുണ്ട്. 1400ഓളം പേരെ ഗാസയില്‍ കാണാതായി. ഇതില്‍ 720പേര്‍ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 90 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1040 പലസ്തീനികളെ ഇസ്രയേലി സൈന്യം കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ 1405 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 5132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 210 ഇസ്രയേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. 100ഓളം പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ധനം തീരുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇന്‍ക്യുബേറ്ററിലുള്ള 120 നവജാത ശിശുക്കളുടെ ജീവന്‍ അപകടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് നവജാത ശിശുക്കളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.ഗാസയിലെ ആശുപത്രികൾ വൈദ്യുതിയില്ലാത്ത മോർച്ചറികളായി മാറുമെന്ന് കഴിഞ്ഞയാഴ്ച ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഹമാസ് തോക്കുധാരികൾ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും 1,400 പേരെ കൊല്ലുകയും ചെയ്തതിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ “സമ്പൂർണ ഉപരോധം” ഏർപ്പെടുത്തിയതിന് ശേഷം പലസ്‌തീൻ തെരുവകൾ മനുക്ഷ്യ രക്തവീണു കളങ്കിതമാക്കിയിരിക്കുകയാണ് .