ഗാസക്കെതിരായ ആക്രമണങ്ങൾ നിർത്തിവെക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി

ഇറാന് മുന്നറിയിപ്പുമായി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ഒക്‌ടോബർ 7ന് ഇസ്രയേലിനുള്ളിൽ ഹമാസിന്റെ ആക്രമണം ഇറാന്റെ സഹായമില്ലാതെ നടന്നുവെന്ന ഇറാന്റെ നിലപാട് തംസഹയാണ് ” യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു .

0

റാഫ | ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ നിർത്തിവെക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് .ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയാൻ ഒരു “ഐക്യമുന്നണി” രൂപീകരിക്കാൻ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

“ഇസ്രായേൽ ആക്രമണം തടഞ്ഞു മാനുഷിക ദുരന്തം ഒഴുവാക്കണം മെഡിക്കൽ, ദുരിതാശ്വാസ സഹായം കൊണ്ടുവരുന്നതിനും നടപടിസ്വീകരിക്കണം ലോകമെമ്പാടുമുള്ള അംബാസഡർമാരുമായും പ്രതിനിധികളുമായും കോൺസൽമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഷതയ്യ പറഞ്ഞു.

അതേസമയം ഇറാന് മുന്നറിയിപ്പുമായി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ഒക്‌ടോബർ 7ന് ഇസ്രയേലിനുള്ളിൽ ഹമാസിന്റെ ആക്രമണം ഇറാന്റെ സഹായമില്ലാതെ നടന്നുവെന്ന ഇറാന്റെ നിലപാട് തംസഹയാണ് ” യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു .

“ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുകയാണെന്ന് ഇറാന് മറുപടി പറയേണ്ടിവരും , യുദ്ധം വളരുകയാണെങ്കിൽ, അത് നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് വരും ,” യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ടെൽ അവീവിൽ പറഞ്ഞു.

ഇതിനിടെ ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണവും , കര ആക്രമണവും ചെറുത്തുവെന്ന് ഹമാസ് വ്യക്തമാക്കി
ഗാസ അതിർത്തിയിൽ ഖാൻ യൂനിസിനു സമീപം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം ചെറുത്തുവെന്ന് ഹമാസ് പോരാളികൾ .
ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഒരു ഇസ്രായേൽ ടാങ്കും രണ്ട് ബുൾഡോസറുകളും തകർത്ത് ഇസ്രായേൽ നടത്തിയ കര ആക്രമണം ചെറുത്തുവെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.ഖാൻ യൂനിസിന്റെ കിഴക്ക് അതിർത്തി കടന്ന് ഏതാനും നിമിഷങ്ങൾക്കകം തങ്ങളുടെ പോരാളികൾ കവചിത ഇസ്രായേലി സേനയെ പതിയിരുന്ന് ആക്രമമികച്ചു ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.

“ഞങ്ങളുടെ പോരാളികൾ ധീരമായി നുഴഞ്ഞുകയറ്റ സേനക്ക് നേരെ അകാരമാനം അഴിച്ചുവിട്ടതിനാൽ അവർക്ക് താവളങ്ങളിലേക്ക് മടങ്ങേണ്ടിവന്നു ”

Jenin Mosque Gaza
Jenin Mosque Gaza

ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഗാസയിലെ ജെനിൻ മസ്ജിദ് തകർന്നു ഹമാസ് പോരാളികൾക്ക് നേരെയുള്ള ആക്രമണത്തിലൂടെയാണ് പല്ലിത്തകർന്നതു ഗമസ് പോരാളികൾ ഒളിച്ചിരുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെ പള്ളിയാണ് തകർത്തതെന്ന് ഇസ്രായേൽ സേന അറിയിച്ചു .
ജെനിനിലെ അൽ-അൻസാർ പള്ളിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി പലസ്തീൻ അതോറിറ്റി അധികൃതർ പറഞ്ഞു.
ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയ്‌ക്കെതിരെ വ്യോമാക്രമണം നടത്തുന്നുണ്ട് . വ്യോമാക്രമണത്തിൽ ,സെൻട്രൽ ഗാസയിലെ നിവാസികൾ പറയുന്നത്, ഒറ്റരാത്രികൊണ്ട് ഇസ്രായേൽ വ്യോമാക്രമണത്തിൽ നഗരം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി.
യുദ്ധ ആരഭിച്ച ഇതുവരെ ഗാസയിൽ നാലായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചു.
ഒക്‌ടോബർ 7-ന് ഇസ്രയേലിനുനേരെ ഹമാസ് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 1,400 പേർ കൊല്ലപ്പെടുകയും 203 പേരെ ബന്ദികളാക്കുകയും ചെയ്‌തതിന്റെ പ്രതികരണമാണ് ഇസ്രായേൽ നടപടി .

You might also like

-