ഗാസ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.

48മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുറഞ്ഞത് 493 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു .തിങ്കളാഴ്ച പുലർച്ചെ ഇതേ നഗരത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 11 പേർ കൊല്ലപ്പെട്ടു.

0

റാഫ | ഗാസ മുനമ്പിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയവും ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ WAFA യും അറിയിച്ചു.48മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുറഞ്ഞത് 493 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു .തിങ്കളാഴ്ച പുലർച്ചെ ഇതേ നഗരത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 11 പേർ കൊല്ലപ്പെട്ടു.ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.

സയ്‌ക്കെതിരായ ആക്രമണങ്ങൾ നിർത്തിവെക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് .ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയാൻ ഒരു “ഐക്യമുന്നണി” രൂപീകരിക്കാൻ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

“ഇസ്രായേൽ ആക്രമണം തടഞ്ഞു മാനുഷിക ദുരന്തം ഒഴുവാക്കണം മെഡിക്കൽ, ദുരിതാശ്വാസ സഹായം കൊണ്ടുവരുന്നതിനും നടപടിസ്വീകരിക്കണം ലോകമെമ്പാടുമുള്ള അംബാസഡർമാരുമായും പ്രതിനിധികളുമായും കോൺസൽമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഷതയ്യ പറഞ്ഞു.

അതിനിടെ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റഫ അതിർത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. ഹമാസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ഖാൻ യൂനിസിലേക്ക് കയറിയ സൈനികർക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു. ലബനോൻ അതിർത്തി കടന്ന് ഇസ്രയേൽ വ്യോമ സേന ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ പോസ്റ്റുകൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.ഗാസയിൽ ആക്രമണം തുടർന്നാൽ മേഖലയിലെ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, സമാധാന ആഹ്വാനവുമായി ഫ്രാന്‍സീസ് മാര്‍പാപ്പ പ്രതികരിച്ചു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മാർപാപ്പയുടെ സമാധാന ആഹ്വാനം.

ഒക്ടോബർ 7 ന് ഇസ്രായേൽ മണ്ണിൽ ഹമാസിന്റെ നുഴഞ്ഞുകയറ്റത്തിന് മറുപടിയായി ഗാസ മുനമ്പിൽ രണ്ടാഴ്ചയിലേറെയായി ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയിൽ മരിച്ചവരുടെ എണ്ണം 4,651 ആയും പരിക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയർന്ന സാഹചര്യത്തിലാണ് ക്യാമ്പിന് നേരെയുള്ള ആക്രമണം. ഹമാസ് ആക്രമണം, ഉപരോധിച്ച എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like

-