ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.

അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുകമണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ‘സൂപ്പർ’ ചുഴലി തീരത്തോടടുക്കുംതോറും ശക്തി കുറഞ്ഞ്‌ ‘അതിതീവ്ര’ ചുഴലിയായി മാറുമെന്ന്‌‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു

0

കൊൽക്കൊത്ത :ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്.ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുകമണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ‘സൂപ്പർ’ ചുഴലി തീരത്തോടടുക്കുംതോറും ശക്തി കുറഞ്ഞ്‌ ‘അതിതീവ്ര’ ചുഴലിയായി മാറുമെന്ന്‌‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

പശ്ചിമ ബംഗാളിലും വടക്കൻ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നൽകിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭവും രൂക്ഷമാകും. പശ്ചിമ ബംഗാളിൽ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. അസം, സിക്കിം, ബംഗാൾ എന്നിവിടങ്ങളിൽ‌ പ്രളയ സാധ്യതയുമുണ്ട്‌.

അതേസമയം സംസ്ഥാനത്ത് ശനിയാഴ്‌ചവരെ ഇടിമിന്നലോടെയുള്ള മഴയ്‌ക്കും പൊടുന്നനെ വീശുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ ബുധനാഴ്‌ച മഴയുണ്ടാകും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ‌ പോകരുത്

 

You might also like

-