മാള പുത്തന്‍ചിറയില്‍ കുഴിൽ ഒളിപ്പിച്ചിരുന്ന   28 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൊലീസ് തെരച്ചില്‍ നടത്തിയത്

0

തൃശൂർ: മാള പുത്തന്‍ചിറയില്‍ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ  കഞ്ചാവ് കണ്ടെടുത്തു 28 കിലോഗ്രാം കഞ്ചാവാൻ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് . പുത്തൂര്‍ സ്വദേശി തെക്കെയില്‍ ഷിജോയുടെ (26) വീട്ടുവളപ്പിലാണ് കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.ഷിജോ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്.രഹസ്യ വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.കിണറിന് സമീപം മണ്ണ് കൂടിക്കിടക്കുന്നത് കണ്ടത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് മണ്ണ് നീക്കം ചെയ്തത്. പൊലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി.  തുടര്‍ന്ന് തൃശൂര്‍ സി.ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് പ്രത്യേക അന്വേഷണ സംഘവും മാള സി.ഐ.സജിന്‍ ശശി, എസ്.ഐ.എ വി. ലാലു, എ.എസ്.ഐ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് കഞ്ചാവ് കണ്ടെടുത്തത്.