ഉംപുണ്‍ ചുഴലിക്കാറ്റ്ഒഡീഷയ്ക്ക് 500 കോടി
‘അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ ഒഡീഷ സര്‍ക്കാരിന് 500 കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. കേന്ദ്രം ഒഡീഷ സര്‍ക്കാരിനൊപ്പമുണ്ടെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ബാക്കി ക്രമീകരണങ്ങള്‍ ഉടന്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി; ഉംപുണ്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് 500 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വ്യോമ നീരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ ഗണേഷിലാല്‍, മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവരുമായി പ്രധാനമന്ത്രി അവലോകനയോഗവും നടത്തിയിരുന്നു.ഒഡീഷ മുഖ്യമന്ത്രിക്കൊപ്പം ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളായ ജഗത്സിംഗ്പൂര്‍, കേന്ദ്രപര, ഭദ്രക്, ബാലസോര്‍ ജജ്പൂര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തിയത്.
‘അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ ഒഡീഷ സര്‍ക്കാരിന് 500 കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. കേന്ദ്രം ഒഡീഷ സര്‍ക്കാരിനൊപ്പമുണ്ടെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ബാക്കി ക്രമീകരണങ്ങള്‍ ഉടന്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.’മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒഡീഷ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ പശ്ചിമ ബംഗാളില്‍ കാര്‍ഷിക മേഖലയ്ക്ക് പുറമെ ഭവന, വൈദ്യുതി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ചുഴലിക്കാറ്റ് നാശ നഷ്ടമുണ്ടാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെ പശ്ചിമബംഗാളിന് പ്രധാനമന്ത്രി പിന്തുണ അര്‍പ്പിക്കുകയും1000 കോടി രൂപ ബംഗാളിന് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദുരന്ത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഉംപുണ്‍ മൂലമുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കുമെന്നും മോദി പറഞ്ഞു.