വിദ്യാർത്ഥികൾക്കെതിരെ യു എ പി എ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി
പ്രതികൾ വിദ്യാർഥികളും സിപിഎം പ്രവർത്തകരുമാണെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ കോടതി തന്നെ നീക്കണമെന്ന് അഭിഭാഷകൻ വാദിച്ചു
കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുടെയും ജാമ്യാപേക്ഷ പരിഹനിക്കുന്നതു മാറ്റി പ്രതികൾ വിദ്യാർഥികളും സിപിഎം പ്രവർത്തകരുമാണെന്ന് പ്രതികൾ വിദ്യാർത്ഥികളാണെന്നും അവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം വാദിച്ചു.
. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനും താഹാ ഫസലിനുമെതിരെ യു.എ.പി.എ ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും ഇക്കാരണം ബോധിപ്പിക്കാൻ രണ്ട് ദിവസം വേണമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷ വീണ്ടും ബുധനാഴ്ച പരിഗണിക്കും