ഇന്ത്യന്‍ അമേരിക്കന്‍ സിഖ് വംശജനെ ആക്രമിച്ച കേസില്‍ പോലീസ് ചീഫിന്റെ മകന് ഒരു വര്‍ഷം തടവ്
മാന്റെക്ക (കാലിഫോര്‍ണിയ): ഗ്രെസ്‌റ്റോണ്‍ പാര്‍ക്കിന് സമീപം രാവില നടക്കാനിറങ്ങിയ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വംശജന്‍ സാഹിബ് സിങ്ങ് നാട്ടിനെ (71) ക്രൂരമായി മര്‍ദ്ദിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ കാലിഫോര്‍ണിയ പോലീസ് ചീഫ് ഡറിക് മെക്കാലിസ്റ്ററുടെ മകന്‍ ടൈറണ്‍ മെക്കാലിസ്റ്ററിനെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. പാര്‍ക്കിന് സമീപം നടക്കാനിറങ്ങിയ നാട്ടിനെ മുഖം മൂടി ധരിച്ച രണ്ട് ചെറിപ്പക്കാര്‍ സമീപിച്ചു. ഒരാള്‍ നാട്ടിനെ ചവിട്ടി താഴെയിട്ടു. പലതവണ ഇദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ഇതിന് ശേഷം രക്ഷപ്പെട്ട ഇവരില്‍ ഒരാള്‍ തിരിച്ചുവന്ന് സിങ്ങിന്റെ ദേഹത്ത് തുപ്പുകയും ചെയ്തു.സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പോലീസ് ചീഫ് നാട്ടിന് കത്തെഴുതിയിരുന്നു. തലക്കും, നെഞ്ചിനും വയറിലും പരിക്കേറ്റ സിങ്ങ് ദിവസങ്ങള്‍ ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വന്നു. എല്‍ഡര്‍ അബ്രൂസ് ഒഴിവാക്കി റോബറിക്ക് മാത്രമാണ് പോലീസ് കേസ്സെടുത്തത്.
ഈ കേസ്സില്‍ ഡിസംബര്‍ 11 നായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സാന്‍ ജോക്വിന്‍ കൗണ്ടി ജയിലിലേക്ക് പ്രതിയെ മാറ്റി.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രായമായ സിക്ക് വംശജര്‍ക്ക് നേരയുള്ള അക്രമം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്