മാതാപിതാക്കളുടെ അശ്രദ്ധ കാറിനുള്ളിൽ അകപ്പെട്ട ഇരട്ടക്കുട്ടികൾ വെന്തുരുകി മരിച്ചു
നൊ ഹീറ്റ് സ്‌ട്രോക്ക് സംഘടനയുടെ കണക്കനുസരിച്ച് ഈ വര്‍ഷം കാറില്‍ ചൂടേറ്റ് മരിക്കുന്ന 43ാമത്തെ കുട്ടിയാണിത്
അലബാമ: പതിനൊന്ന് മാസം പ്രായമുള്ള ഇരട്ടകുട്ടികള്‍ ( ആൺകുട്ടിയും പെൺകുട്ടിയും) മണിക്കൂറുകളോളം കാറില്‍ ഇരുന്നതിനെ തുടര്‍ന്ന് മരിച്ചത് കാറിനുള്ളിൽ വച്ച് തന്നെ ആണ്‍കുട്ടി ചൂടേറ്റ് മരിക്കുകയും, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച സണ്ണി കിങ്ങ് ഹോണ്ട ഡീലര്‍ ഷോപ്പിന് മുമ്പിലായിരുന്നു സംഭവം.
ഡീലര്‍ ഷോപ്പിലെ തന്നെ ജീവനക്കാരനായിരുന്നു മരിച്ച കുട്ടിയുടെ പിതാവ്. ഇരട്ടകുട്ടികളുമായാണ് ഇയ്യാള്‍ ജോലിക്കെത്തിയത്. കുട്ടികളെ കാറില്‍ നിന്നും എടുക്കുന്നതിന് ഇയ്യാള്‍ മറന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഫോണ്‍കോള്‍ ലഭിച്ചു. കുട്ടികള്‍ എവിടെയാണെന്നായിരുന്നു ഇവര്‍ തിരക്കിയത്. ഉടനെ പുറത്തേക്ക് ഓടി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി. ഇതിനിടയില്‍ രണ്ട് കുട്ടികളും ചൂടേറ്റ് തളര്‍ന്നിരുന്നു. ആരോ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു. പോലീസ് എത്തി ഇരുവരേയും ആശുപത്രിയിലേക്ക് മറ്റിയേങ്കിലും പതിനൊന്ന് മാസമുള്ള ഇരട്ടകളില്‍ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഓക്‌സ്‌ഫോര്‍ഡ് പോലീസ് ചീഫ് ബില്‍ പാട്രിജ് വിവരങ്ങള്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഇതൊരു അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടികളെ കാറില്‍ കണ്ടെത്തുമ്പോള്‍ കാറിനകത്തെ താപനില 90 ഡിഗ്രിയായിരുന്നു.നൊ ഹീറ്റ് സ്‌ട്രോക്ക് സംഘടനയുടെ കണക്കനുസരിച്ച് ഈ വര്‍ഷം കാറില്‍ ചൂടേറ്റ് മരിക്കുന്ന 43ാമത്തെ കുട്ടിയാണിത്.