ബന്ദിപ്പുർ ദേശീപാത യാത്രാനിരോധനത്തിനെതിരെ പ്രതിക്ഷേധം കടുപ്പിച്ചു സമരസമിതി

ഉപവാസ സമരം തുടരുന്ന യുവജന സംഘടനാ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് സമരപ്പന്തലില്‍‍ കൂട്ട ഉപവാസം നടക്കും.നാട്ടുകാർ നടത്തുന്ന സമരത്തിലേക്ക് ഓരോദിവസവും ആയിരകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്

0

സുൽത്താൻബത്തേരി :സുല്‍‍ത്താന്‍ ബത്തേരി മൈസൂര്‍ (ബന്ദിപ്പുർ )ദേശീയപാത പൂര്‍ണമായി അടച്ചിടാനുള്ള തിരുമാനനത്തിനെതിരെ വയനാട്ടില്‍ നടക്കുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. ഉപവാസ സമരം തുടരുന്ന യുവജന സംഘടനാ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് സമരപ്പന്തലില്‍‍ കൂട്ട ഉപവാസം നടക്കും.നാട്ടുകാർ നടത്തുന്ന സമരത്തിലേക്ക് ഓരോദിവസവും ആയിരകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത് സുല്‍ത്താന്‍ ബത്തേരിയിലെ സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന ഉപവാസസമര വേദിയിലേക്ക് ഒരാഴ്ചക്കകം 80000 ത്തോളം പേരാണ് പിന്തുണയുമായെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ പതിനായിരത്തിലധികം കുട്ടികള്‍ അണിനിരന്നു. മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധി എം.പിയും പ്രശ്നത്തെ അഭിമുഖീകരിച്ചത് അനുകൂല വിധി നേടിയെടുക്കാന്‍ സഹായിക്കുമെന്നാണ് സമര സമിതിയുടെ പ്രതീക്ഷ. രാത്രി വൈകിയും പന്തം കൊളുത്തി പ്രകടനങ്ങളുമായി സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കൂട്ടായ്മകള്‍ സമരപ്പന്തലിലെത്തി.ഗാന്ധി ജയന്തി ദിനമായ ഇന്ന് സമര നേതാക്കളോട് ഐക്യദാര്‍ഢ്യമറിയിച്ച് നൂറുകണക്കിനാളുകള്‍ കൂട്ട ഉപവാസമനുഷ്ടിക്കും. വെള്ളിയാഴ്ച കാലത്ത് രാഹുല്‍ ഗാന്ധി എം.പിയും സമരപ്പന്തലിലെത്തും. കൂടുതല്‍ നേതാക്കളെത്തുന്നതോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നും സമര സമതി കരുതുന്നു

You might also like

-