സംഘർഷം കത്തിക്കുത്ത് യൂണിവേഴ്സിറ്റി കോളജിലെ SFI യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
പ്രതിചേർക്കപ്പെട്ടവരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവി.ട്ടത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘർഷതിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെതാണ് തീരുമാനം. പ്രതിചേർക്കപ്പെട്ടവരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവിട്ടത്. ക്യാമ്പസിനകത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് കുത്തിയതെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഖിൽ നേരത്തെ മൊഴി നൽകിയിരുന്നു. സംഘത്തിൽ ഇരുപതിലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നുവെന്നും അഖിൽ ഡോക്ടറോട് പറഞ്ഞു. റിപ്പോർട്ട് ഡോക്ടർ പൊലീസിന് കൈമാറി. വിശദമൊഴി എടുക്കാൻ പൊലീസ് ഡോക്ടർമാരുടെ അനുമതി തേടി.