തിരുവനന്തപുരത്ത് ലോക്ഡൗണ്‍ തുടരും; ഇളവുകള്‍ നിയന്ത്രണങ്ങളോടെ മാത്രം
കേരളത്തില്‍ പരിശോധിക്കുന്ന മുപ്പത്തിയാറുപേരില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരത്ത് ലോക്ഡൗണ്‍ നിയന്ത്രണം തുടരും. ഇളവുകള്‍ നിയന്ത്രണങ്ങളോടെ മാത്രമെന്ന് കലക്ടർ. സർക്കാർ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് ജീവനക്കാർക്ക് വരാം. സ്വകാര്യ സ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തീരദേശത്തെ നിയന്തണങ്ങള്‍ ഓഗസ്റ്റ് ആറുവരെ തുടരും.
ജില്ലയിലെ തീരദേശത്ത് അടുത്ത മാസം ആറു വരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ തുറക്കാം. കടകളിൽ വൈകുന്നേരം നാല് മുതൽ ആറ് വരെ മുതിർന്ന പൗരൻമാർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. മാർക്കറ്റുകൾ കടുത്ത നിയന്ത്രണത്തോടെ പ്രവർത്തിക്കാനും അനുമതി നൽകും.
സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. കണ്ടെയ്ൻമെന്റ് മേഖലകൾ ഒഴിച്ച് ഹോം ഡെലിവറിയാകാം. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ലെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
കേരളത്തില്‍ പരിശോധിക്കുന്ന മുപ്പത്തിയാറുപേരില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് പതിനെട്ടുപേരില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടാകുന്നു.
മരണനാന്തരച്ചടങ്ങുകളിലും ഇരുപതുപേരില്‍ കൂടാന്‍ പാടില്ല. കൂടിയാല്‍ തദ്ദേശസ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. ബക്രീദ് ദിനത്തില്‍ പള്ളികളില്‍ പോയി പ്രാര്‍ഥിക്കാന്‍ നൂറുപേര്‍ക്കാണ് അനുമതി . ചെറിപള്ളികളില് ആനുപാതികമായി ആളെ കുറയ്ക്കണം. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ എല്ലാ അകൗണ്ടുകളും പൊലീസ് നിരീക്ഷിക്കും