യുണിവേസിസിറ്റി കോളേജിലെ സംഘർഷം പ്രതികളേ പൊലീസ് ഇന്ന് ക്യാംപസില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും

കോളേജിൽ സംഘർഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയും തെളിവുകൾ ശേഖരിക്കുകയും ചെയ്യും

0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളേ പൊലീസ് ഇന്ന് ക്യാംപസില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ്തെളിവെടുപ്പിനായി എത്തിക്കുക മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്
കോളേജിൽ സംഘർഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയും തെളിവുകൾ ശേഖരിക്കുകയും ചെയ്യും . അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. കേസിൽ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാല്‍ കോളേജ് വീണ്ടും തുറക്കും മുന്‍പ് ക്യാംപസില്‍ സമ്പൂര്‍ണ അഴിച്ചു പണി നടത്തുകയാണ് സര്‍ക്കാര്‍. കോളേജിലെ പുതിയ പ്രിന്‍സിപ്പള്‍ ഉടനെ ചുമതലയേറ്റെടുക്കും.ക്യാംപസിനകത്തെ കുപ്രസിദ്ധമായ ഇടിമുറി ക്ലാസ് റൂമാക്കി മാറ്റാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ യൂണിറ്റ് പിരിച്ചു വിട്ടതിന് പകരമായി പുതിയ അഡ്ഹോക്ക് കമ്മിറ്റി എസ്എഫ്ഐ രൂപീകരിച്ചിട്ടുണ്ട്. കുത്തേറ്റ അഖിലടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി.

You might also like

-