അവസാന കച്ചിത്തുരുമ്പും കൈവിട്ടു തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്‌സസ് സമര്‍പ്പിച്ച ട്രംപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

സുപ്രധാന നാല് സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, മിഷിഗണ്‍, ജോര്‍ജിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയമലംഘനം നടന്നതായും, അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്‌സസ് സംസ്ഥാനം സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതി തള്ളി

0

വാഷിംഗ്ടണ്‍ ഡിസി: ഭരണത്തില്‍ കടിച്ചുതൂങ്ങാനാകുമോ എന്ന ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ് ഹൗസില്‍ നിന്നും ട്രംപിന് പടിയിറങ്ങേണ്ടിവരും.സുപ്രധാന നാല് സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, മിഷിഗണ്‍, ജോര്‍ജിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയമലംഘനം നടന്നതായും, അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്‌സസ് സംസ്ഥാനം സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതി തള്ളി. ടെക്‌സസിനൊപ്പം മറ്റ് 17 സംസ്ഥാനങ്ങളും, ട്രംപും, നൂറില്‍പ്പരം യുഎസ് ഹൗസ് പ്രതിനിധികളും പങ്കുചേര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിന് ടെക്‌സസ് സംസ്ഥാനത്തിന് നിയമസാധിതയില്ലെന്നാണ് കോടതിയിലെ ഒമ്പതംഗ ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിയെഴുതിയത്. ടെക്‌സസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് കുറഞ്ഞത് അഞ്ചു ജഡ്ജിമാരെങ്കിലും പിന്തുണയ്ക്കണമായിരുന്നു. എന്നാല്‍ ഒരു ജഡ്ജിപോലും ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല.

സുപ്രീംകോടതിയുടെ സുപ്രധാന വിധി ടെക്‌സസിനും, പ്രസിഡന്റ് ട്രംപിനും ഏറ്റ കനത്ത പ്രഹരമാണ്. പ്രസിഡന്റ് തെരഞ്ഞടുപ്പ് സംബന്ധിച്ച എല്ലാ ഹര്‍ജികളും ഇതോടെ സുപ്രീംകോടതിയില്‍ നിന്നും ഒഴിവായതോടെ ബൈഡന്റെ വിജയം ഔദ്യോഗികമായല്ലെങ്കിലും സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു.

You might also like

-