തുളസി ഗബാര്‍ഡ്- ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ആദ്യ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന സമയത്ത്(തേര്‍ഡ് ട്രൈമിസ്റ്റര്‍) ഗര്‍ഭചിദ്രം നടത്തുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുളസി വ്യക്തമാക്കി.

0

ഹവായ് : ഗര്‍ഭചിദ്രത്തെ പൂര്‍ണ്ണമായി അല്ലെങ്കിലും ഒരു പരിധി വരെ എതിര്‍ക്കുന്ന ആദ്യ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുളസി ഗബാര്‍ഡാണെന്ന് ഈയ്യിടെ ഡേവ് റൂബിന്‍ നടത്തിയ അഭിമുഖത്തില്‍ പറയുന്നു. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനാണ് ഡേവ് റൂബിന്‍.
കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന സമയത്ത്(തേര്‍ഡ് ട്രൈമിസ്റ്റര്‍) ഗര്‍ഭചിദ്രം നടത്തുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുളസി വ്യക്തമാക്കി.

മാതാവിന്റെ ജീവന് ഭീഷണിയാകുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതില്‍ തെറ്റില്ലെന്നും അവര്‍ പറഞ്ഞു. ഇന്ന് നടന്ന ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും തുളസിയെ മാറ്റിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തില്‍ നിന്നും ഇതുവരെ പിന്‍മാറിയിട്ടില്ലെന്നും തുളസി വെളിപ്പെടുത്തി.

തുളസി ഗബാര്‍ഡിന്റെ ഗര്‍ഭഛിദ്രത്തോടുള്ള നിലപാടിനെ കുറിച്ചു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നത്.
ഹവായ് രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ തുളസി ഗബാര്‍ഡ് പ്രൊലൈഫിന് അനുകൂലമായി ശക്തമായ പ്രചരണം നടത്തിയിരുന്നു. കോണ്‍ഗ്രസ്സിലെ അംഗം ആയതോടെ ഗര്‍ഭഛിദ്രത്തിന് ഫെഡറല്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യം ഉയര്‍ത്തി രംഗത്തെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സാധ്യത നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍ തുളസി.

You might also like

-