ഒക്കലഹോമ ഡി.എച്ച്.എസ്. ജീവനക്കാര്‍ക്ക് 13% ശമ്പള വര്‍ദ്ധന ഗവര്‍ണര്‍ സീറ്ററ്റ് പ്രഖ്യാപിച്ചു.

സമൂഹ സേവനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും, അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ ശമ്പള വര്‍ദ്ധനവെന്നും സി.എച്ച്.എസ്. ഡയറക്ടര്‍ ജസ്റ്റിന്‍ ബ്രൗണ്‍ പറഞ്ഞു.

0

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൂമണ്‍ സര്‍വീസസ് ജീവനക്കാര്‍ക്ക് 13 ശതമാനം ശമ്പള വര്‍ദ്ധന അനുവദിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് സെപ്റ്റംബര്‍ 12 ന് ഉത്തരവിറക്കി. സ്റ്റേറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത്.

സമൂഹ സേവനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും, അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ ശമ്പള വര്‍ദ്ധനവെന്നും സി.എച്ച്.എസ്. ഡയറക്ടര്‍ ജസ്റ്റിന്‍ ബ്രൗണ്‍ പറഞ്ഞു.
സംസ്ഥാനത്തിന് 10.8 മില്യണ്‍ ഡോളറിന്റെ പ്രതിവര്‍ഷ ബാധ്യത ശമ്പള വര്‍ദ്ധന മൂലം ഉണ്ടാകുമെന്ന് ഡയറക്ടര്‍ പറഞ്ഞു. വര്‍ഷങ്ങളായി നിയമനം നടത്താതിരുന്ന അഞ്ഞൂറ് തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ മാസം മുതല്‍ വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കി തുടങ്ങുമെന്നും ഡയറക്ടര്‍ അറിയിച്ചു. നാലായിരത്തിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

You might also like

-