അടുത്ത അഞ്ചു വര്‍ഷം ട്രമ്പായിരിക്കും പ്രസിഡന്റെന്ന് തുള്‍സി ഗബാര്‍ഡ്

.യു.എസ്. കോണ്‍ഗ്രസ്സില്‍ ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഹാജര്‍ മാത്രം രേഖപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടിയെ ഞെട്ടിപ്പിച്ച അംഗമാണ് തുള്‍സി ഗബാര്‍ഡ്.

0

ഹവായ് : 2020 ല്‍ നടക്കുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പിനു ശേഷം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റ് ട്രമ്പ് അധികാരത്തില്‍ തുടരുമെന്ന് ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗവും, യു.എസ്. കോണ്‍ഗ്രസ്സിലെ ആദ്യ ഹിന്ദു അംഗവുമായ തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

ട്വറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗബാര്‍ഡ് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവണ്ണം തന്റെ അഭിപ്രായം തുറന്നു പറയുന്നത്.യു.എസ്. കോണ്‍ഗ്രസ് ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിന് തീരുമാനിച്ചതാണ് പ്രസിഡന്റ് പദത്തിലേക്ക് ട്രമ്പിന്റെ രണ്ടാം ഊഴവും ഉറപ്പാക്കിയിരിക്കുന്നതെന്ന് തുള്‍സി പറയുന്നു.യു.എസ്. കോണ്‍ഗ്രസ്സില്‍ ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഹാജര്‍ മാത്രം രേഖപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടിയെ ഞെട്ടിപ്പിച്ച അംഗമാണ് തുള്‍സി ഗബാര്‍ഡ്.

യു.എസ്. സെനറ്റ് ട്രമ്പിനെ വിചാരണ ചെയ്തു കുറ്റം തെളിയിച്ചു അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നു ആരും കരുതുന്നില്ലെന്നും ഗബാര്‍്ഡ് പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ യു.എസ്. കോണ്‍ഗ്രസ്സിലും, സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നും തുള്‍സി പ്രവചിച്ചു. ഇംപീച്ച്‌മെന്റ് ട്രമ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കയാണെന്നും കൂടുതല്‍ വോട്ടു നേടാന്‍ ഇടയാക്കുമെന്നും തുള്‍സി പറയുന്നു

You might also like

-