ഭൂപരിഷ്കരണ നിയമം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു പൈതൃകം: തോമസ് ഐസക്

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു പൈതൃകമാണ് ഭൂപരിഷ്കരണ നിയമമെന്ന് മന്ത്രി തോമസ് ഐസക്ക്. വിമോചന സമരം കാരണമാണ് പൂർണ തോതിൽ നടപ്പാക്കാൻ കഴിയാതിരുന്നത്. മറ്റ് വിവാദങ്ങൾക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു

0

തൃശൂർ : മുഖ്യ മന്ത്രി പിണറായി വിജയനുംസി പി ഐ തമ്മിലുള്ള വിവാദത്തിൽ ഇടപെട്ടു ധനമന്ത്രി തോമസ് ഐസക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു പൈതൃകമാണ് ഭൂപരിഷ്കരണ നിയമമെന്ന് മന്ത്രി തോമസ് ഐസക്ക്. വിമോചന സമരം കാരണമാണ് പൂർണ തോതിൽ നടപ്പാക്കാൻ കഴിയാതിരുന്നത്. മറ്റ് വിവാദങ്ങൾക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. തൃശൂരിൽ സിപിഐ സംഘടിപ്പിച്ച ഭൂപരിഷ്കരണ നിയമ സെമിനാറിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതാം വാർഷികത്തിൽ സി അച്യുതമേനോന്റ പേര് പരാമർശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് കാനം രാജേന്ദ്രന്റ മറുപടി. ഭൂപരിഷ്ക്കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് അച്യുതമേനോനാണെന്നും സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും കാനം തുറന്നടിച്ചു. ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യതയെന്നും കാനം തൃശൂരിൽ പറഞ്ഞു. അതേസമയം തന്റെ പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നു പറയുന്നത് ശരിയാണെന്നും അവരെ പേരെടുത്ത് ആക്ഷേപിക്കാത്തതാണെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ മനപൂർവം ഒഴിവാക്കിയെന്ന വിവാദം നിലനിൽക്കെയാണ് സിപിഐയുടെ മറുപടി. ഭൂപരിഷ്ക്കരണം ഇന്നത്തെ നിലയിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകിയത് അച്യുതമേനോനാണ്.ഇതിന്റെ ക്രഡിറ്റ് ആർക്കും ഷെയർ ചെയ്യണ്ടതില്ല. ചരിത്രം വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യതയെന്നും കാനം തുറന്നടിച്ചു.സ്വകാര്യ വനം ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ തേനെടുക്കുന്നവരെ ബാധിക്കുമെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷം എതിർത്തതാണെന്നും കാനം ഓർമിപ്പിച്ചു. മന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തിയായിരുന്നു സിപിഐ നിലപാട് വ്യക്തമാക്കിയത്. ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൃശൂരിൽ സിപിഐ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി.

You might also like

-