കൊവിഡിനെ കുങ് ഫ്‌ളു എന്ന് വിശേഷിപ്പിച്ചു ട്രമ്പ്
ചൈനയാണ് കൊവിഡ് പടര്‍ത്തിയതെന്ന് പരാമര്‍ശിച്ച ട്രംപ് മഹാമാരിയെ ‘കുങ് ഫ്‌ളു’ എന്നും വിശേഷിപ്പിച്ചു.
ഒക്കലഹോമ : കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയാണ് കൊവിഡ് പടര്‍ത്തിയതെന്ന് പരാമര്‍ശിച്ച ട്രംപ് മഹാമാരിയെ ‘കുങ് ഫ്‌ളു’ എന്നും വിശേഷിപ്പിച്ചു.
ജൂൺ 20 നു ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓക്കലഹോമയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
‘ ഞാന്‍ അതിനെ ‘കുങ് ഫ്‌ളു’ എന്ന് വിളിക്കും. എനിക്കതിന് 19ഓളം വ്യത്യസ്ത പേരുകള്‍ നല്‍കാന്‍ സാധിക്കും. ചിലരതിനെ ഫ്‌ളു എന്നാണ് വിളിക്കുന്നത്. എന്ത് മാറ്റമാണുള്ളത്. എനിക്ക് തോന്നുന്നത് 19-20 പേരുകള്‍ നിലവിലുണ്ടെന്നാണ്,’ട്രംപ് പറഞ്ഞു.
ചൈനയിലെ ആയോധന കലയായ കുങ് ഫുവിനെ താരതമ്യം ചെയ്താണ് കൊവിഡിനെ കുങ് ഫ്‌ളു എന്ന് ട്രംപ് വിശേഷിപ്പിച്ചത്.
ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ഡിസംബറിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന്റെ പേരില്‍ നേരത്തെയും ആഗോള തലത്തില്‍ കൊവിഡ് പടര്‍ത്തിയത് ചൈനയാണെന്ന തരത്തില്‍ ട്രംപ് രംഗത്തെത്തിയിരുന്നു.
കൊവിഡിനെ ട്രംപ് ഭരണകൂടം വുഹാന്‍ വൈറസ് എന്ന് നേരത്തെ വിശേഷിപ്പിച്ചിരുന്നു. ലോകത്ത് 89 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 466,850 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2,330,578 രോഗികളാണ് അമേരിക്കയിലുള്ളത്. 121,980 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കോവിഡിനെ നേരിടുന്നതിന് ഞാൻ റഷ്യയുടെ സഹായം തേടി യെന്നു ട്രംപ് പറഞ്ഞപ്പോൾ , ഇന്ത്യയെ പരാമര്ശിക്കും എന്ന് കരുതിയവർക്ക് തെറ്റി..ഇന്ത്യയിൽ നിന്നും സഹായമായി ലഭിച്ച വാക്സിനെ കുറിച്ച് ഒരക്ഷരം പോലും ട്രംപ് സൂചിപ്പിച്ചില്ല