പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു ട്രംമ്പ്.

പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ സുരക്ഷയ്ക്കായി നിയമ നിര്‍മ്മാണം നടത്തുന്നതിനുമുമ്പ് അമേരിക്കന്‍ പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ട്രംമ്പ് ആവശ്യപ്പെട്ടു.

0

വാഷിംഗ്ടണ്‍ ഡി സി: 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രഖ്യാപനവുമായി ട്രംമ്പ്.
ഡമോക്രറ്റിക് സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിരയെത്താന്‍ ഗൗരവമായി എടുക്കുന്നില്ലെന്നും, വ്യക്തമായ ലക്ഷ്യങ്ങള്‍ ഇല്ലാതെ മത്സര രംഗത്തുള്ള ഡമോക്രറ്റിക് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്നും ട്രംമ്പ് ജൂണ്‍ 27 വ്യാഴാഴ്ച പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ സുരക്ഷയ്ക്കായി നിയമ നിര്‍മ്മാണം നടത്തുന്നതിനുമുമ്പ് അമേരിക്കന്‍ പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ട്രംമ്പ് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഡമോക്രറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റ് കണ്ടശേഷം പ്രതികരിക്കുകയായിരുന്നു ട്രംമ്പ്. വളരെ അരോചകമെന്നാണ് ട്രംമ്പ് ഡിബേറ്റിനെ വിശേഷിപ്പിച്ചത്.

ഡമോക്രറ്റിക് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഒരു അജണ്ട ഉള്ളതായി കാണില്ലെന്നും ഇതു തന്നെ അവരുടെ പരാജയമാണെന്നും ട്രംമ്പ് പറഞ്ഞു.

ട്രംമ്പിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന വ്യാമോഹവുമായി ഇരുപതിലധികം സ്ഥാനാര്‍ത്ഥികളാണ് രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ 26, 27 തിയ്യതികളില്‍ രണ്ട് ഘട്ടമായിട്ടായിരുന്നു സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റ് സംഘടിപ്പിച്ചത്.

You might also like

-