പന്ത്രണ്ടുകാരന്റെ വെടിയേറ്റു ഇരട്ടസഹോദരന്‍ മരിച്ചു-മാതാവ് അറസ്റ്റില്‍ .

അലക്ഷ്യമായി ഇട്ടിരുന്ന തോക്ക് കുട്ടികള്‍ എടുത്തു കളിക്കുന്നതിനിടയില്‍ അബന്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചു.

0

സാന്‍ ബര്‍നാഡിനൊ(കാലിഫോര്‍ണിയാ): പന്ത്രണ്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റു ഇരട്ട സഹോദരന്‍ മരിച്ചു. ജൂണ്‍ 24 തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് ഇരട്ട കുട്ടികളുടെ മാതാവായ ഗബ്രിയേല കീറ്റണെ(45) അറസ്റ്റു ചെയ്തു ജയിലിലടച്ചതായി പോലീസ് ജൂണ്‍ 25 ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്ക് 100000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് 7.30 ന് വീട്ടിലായിരുന്നു സംഭവം. അലക്ഷ്യമായി ഇട്ടിരുന്ന തോക്ക് കുട്ടികള്‍ എടുത്തു കളിക്കുന്നതിനിടയില്‍ അബന്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചു.

ചൈല്‍ഡ് ക്രൂവല്‍ട്ടി ചാര്‍ജ്ജാണ് മാതാവിനെതിരെ ചുമത്തിയിരിക്കുന്നത്.
തോക്കുകള്‍ കുട്ടികള്‍ക്ക് ലഭിക്കാത്തവിധം പൂട്ടി സുരക്ഷിതമായി വെക്കണമെന്ന് പോലീസ് തോക്കുടമസ്ഥരോടു അഭ്യര്‍ത്ഥിച്ചു.

മേല്‍ സംഭവത്തെ കുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഡിറ്റക്ടീവ് റെയ്‌നയെ 9093845638 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

-