തെരെഞ്ഞെടുപ്പിൽ ട്രംപ് റഷ്യൻ ഗവെർമെന്റിൽ നിന്നും സഹായം സ്വീകരിച്ചിട്ടില്ലന്ന് അന്വേഷണകമ്മീഷൻ റിപ്പോർട്ട് റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ട്- തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്ന് ട്രംപ്

2016 ലെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടു ട്രമ്പിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന രണ്ടു ആരോപണങ്ങള്‍ തെളിയിക്കുവാന്‍ 22 മാസം നീണ്ടു നിന്ന സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണങ്ങള്‍ക്കായില്ലെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ മാര്‍ച്ച്

0

വാഷിംഗ്ടണ്‍ ഡി.സി.: 2016 ലെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടു ട്രമ്പിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന രണ്ടു ആരോപണങ്ങള്‍ തെളിയിക്കുവാന്‍ 22 മാസം നീണ്ടു നിന്ന സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണങ്ങള്‍ക്കായില്ലെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ മാര്‍ച്ച് 24 ഞായറാഴ്ച കോണ്‍ഗ്രസ്സിനു നല്‍കിയ നാലു പേജുള്ള കത്തില്‍ ചൂണ്ടികാട്ടി.

ട്രമ്പൊ, ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടവരോ ആരും തന്നെ റഷ്യന്‍ ഗവണ്‍മെന്റിന്റെ സഹായം സ്വീകരിക്കുകയോ, ഗൂഢാലോചന നടത്തുകയോ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് അവകാശപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അതോടൊപ്പം നീതി നിര്‍വ്വഹണത്തില്‍ യാതൊരു വിധത്തിലും ട്രമ്പ് ഇടപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുള്ളറിന്റേതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടികാട്ടി.

അറ്റോര്‍ണി ജനറലിന്റെ പ്രഖ്യാപനത്തെ തന്റെ നിരപരാധിത്വത്തിന്മേലുള്ള വന്‍ വിജയമാണെന്നാണ് ട്രമ്പ് ഞായാറാഴ്ച പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തില്‍ അവകാശപ്പെട്ടു.

ട്രമ്പിനു മേല്‍ ആരോപിക്കപ്പെട്ട പ്രധാന രണ്ടിലും ട്രമ്പ് കുറ്റവിമുക്തനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റോര്‍ണി ജനറലും, ഡെപ്യൂട്ടി അറ്റോര്‍ണി ജനറലുമാണ് കോണ്‍ഗ്രസ്സിന് നല്‍കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അറ്റോര്‍ണി ജനറല്‍ ജെഫ് സെഷനെ പുറത്താക്കിയതിനു ശേഷം നിയമിച്ചതാണ് പുതിയ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍.

You might also like

-