മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധം ട്രംപ്

അമേരിക്കയിലുടനീളം ദീപാവലി ആഘോഷിക്കുന്നതു സുഹൃദ് രാജ്യമായ ഇന്ത്യയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ ഉദാത്ത മാതൃകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

0

വാഷിങ്ടന്‍ ഡിസി: മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അമേരിക്കാ പ്രതിജ്ഞാബദ്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്. ഒക്ടോബര്‍ 25 ന് ദീപാവലിയോടനുബന്ധിച്ചു പുറപ്പെടുവിച്ച ആശംസാ സന്ദേശത്തിലാണ് തന്റെ ഭരണകൂടം അവരവരുടെ മത വിശ്വാസമനുസരിച്ച് ആരാധന നടത്തുന്നതിന് ഭരണഘടനാ നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയത്.

അമേരിക്കയിലുടനീളം ദീപാവലി ആഘോഷിക്കുന്നതു സുഹൃദ് രാജ്യമായ ഇന്ത്യയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ ഉദാത്ത മാതൃകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ദീപാലങ്കാരങ്ങള്‍ ഉള്‍പ്പെടെ ഇതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് നേതൃത്വം നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ ഒഫീഷ്യല്‍സും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരും ചുരുക്കം ഇന്ത്യന്‍ അമേരിക്കന്‍സും പങ്കെടുത്ത ചടങ്ങില്‍ നിന്നും മാധ്യമങ്ങളേയും ടിവി നെറ്റ്!വര്‍ക്കുകളേയും മാറ്റി നിര്‍ത്തിയിരുന്നതു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
അജ്ഞതയുടെ മേല്‍ അറിവും, തിന്മയുടെ മേല്‍ നന്മയും, അന്ധകാരത്തിന്മേല്‍ വെളിച്ചത്തിന്റെ വിജയമാഘോഷിക്കുന്ന ഈ ഉത്സവം. അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ ഹിന്ദുക്കളും, ജയ്ന്‍ വിഭാഗവും, സിക്ക്, ബുദ്ധിസ്റ്റ് മതവിഭാഗങ്ങളും ആഘോഷിക്കുന്നുവെന്നുള്ളതു തന്നെ ഇതിന്റെ പ്രധാന്യം വിളിച്ചോതുന്നതാണെന്നും ട്രംപ് സന്ദേശത്തില്‍ പറയുന്നു.
ട്രംപ് അധികാരമേറ്റതിനുശേഷം മൂന്നാം വര്‍ഷമാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്നത്..

You might also like

-