മഹ ചുഴലിക്കാറ്റ് വിദ്യാഭ്യാഭ്യാസസ്ഥാപങ്ങൾക്ക് അവധി

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

0

തൃശൂർ: മഹ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. എന്നാൽ മഹാത്മാ​ഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

മാത്രമല്ല, കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ദ്വീപിലേക്ക് ചരക്കുകള്‍ കയറ്റിയ 19 ഉരുവും ബേപ്പൂരില്‍ പിടിച്ചിട്ടിരിക്കുന്നു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ ബേപ്പൂരില്‍ തുടരാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന് ക്യാപ്റ്റന്‍ ഹരി കൈരളി ന്യൂസിനോട് പറഞ്ഞു.ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളും ബേപ്പൂര്‍ പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇടവിട്ടുള്ള ശക്തമായ മഴയും തുടരുന്നു. അടിയന്തര സാഹചര്യം നേരിടാനുള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

You might also like

-