അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം.
ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്
വാഷിംഗ്ടൺ: അമേരിക്കൻ ജനതയിൽ ഉത്കണ്ഠ ഉയർത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൊറോണ വൈറസ് പരിശോധനാ ഫലം പുറത്തു വന്നു, ട്രംപ് കൊറോണ വൈറസ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും നേരത്തെ വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്.ശനിയാഴ്ച വൈകിട്ടു വൈറ്റ്ഹൗസ് ട്രമ്പിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നു ഔദ്യോഗീകമായി അറിയിച്ചു.കൊറോണ വൈറസിനെ താൻ ഭയക്കുന്നിലെന്ന ട്രംപിന്റെ പ്രസ്താവനയുടെ പേരിൽ രോഗത്തെ അവഗണിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ടെസ്റ്റിന് വിധേയനായതോടെ ആ പരാതിക്കും പരിഹാരമായി .
കൊറോണ വൈറസ് പൊസറ്റീവാണെന്നു സ്ഥിരീകരിച്ച ഓസ്ട്രേലിയന്‍ മന്ത്രിയുമായി കഴിഞ്ഞാഴ്ച കൂടിക്കാഴ്ച.നടത്തിയ ട്രംപിന്റെ മകള്‍ ഇവാന്‍കയും വീട്ടില്‍ നിരീക്ഷണത്തിലാണ്.. രോഗത്തിന്റെ വ്യാപനം തടയാൻ ബ്രിട്ടൻ, അയർലാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിലക്കും അദ്ദേഹം നീട്ടി.
ബ്രീഫിംഗ് റൂമിലേക്ക് വരുന്ന മാധ്യമ പ്രവർത്തകരുടെ ശരീര താപനില പരിശോധിക്കുന്ന അപ്രതീക്ഷിത നടപടി വൈറ്റ് ഹൗസ് അധികൃതർ ആരംഭിച്ചിരുന്നു. ഇതിനിടെ താൻ വെള്ളിയാഴ്ച പരിശോധന നടത്തിയെന്ന് ട്രംപ് അറിയിച്ചു. ശനിയാഴ്ച അദ്ദേഹത്തിന്റെ ഡോക്ടർ സീൻ കോൺലേ ആണ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചത്.
കഴിഞ്ഞയാഴ്ച ട്രംപ് ബ്രസീലിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്.
അമേരിക്കക്കാർ അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളും പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ 2,226 പേരിലാണ് രോഗ ബാധസ്ഥിരീകരിച്ചിരിക്കുന്നത്.