പൂരങ്ങളുടെ പൂരം ഇന്ന് സമാപിക്കും

36 മണിക്കൂർ നീണ്ടു നിന്ന പൂരാവേശത്തിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവ് ,തിരുവമ്പാടി ഭഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിയും.

0

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന് സമാപിക്കും. 36 മണിക്കൂർ നീണ്ടു നിന്ന പൂരാവേശത്തിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവ് ,തിരുവമ്പാടി ഭഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിയും. കനത്ത സുരക്ഷയിൽ നടക്കുന്ന പൂരത്തിൽ, ഇന്ന് നടക്കുന്ന പകൽപ്പൂരമാണ് തൃശൂരുകാരുടെ പൂരമായി കാണുന്നത്.

വൈകുന്നേരം 5.30ഓടെയാണ് കുടമാറ്റം ആരംഭിച്ചത്. ഇരുവശത്തുമായി ഇരുക്ഷേത്രങ്ങളുടെയും 15 വീതം ആനകൾ അണിനിരന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലായിരുന്നു ഇലഞ്ഞിത്തറ മേളം. പുലർച്ചെ നടന്ന വെടിക്കെട്ടും ആസ്വാദകർക്ക് വിരുന്നായി. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്.

You might also like

-