പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘർഷം.

നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

0

പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘർഷം. നോര്‍ത്ത് 24 പര്‍ഗാനയിലെ ഭത്പാര പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് നോര്‍ത്ത് 24 പര്‍ഗാനയിലെ ഭത്പാരയില്‍ സംഘര്‍ഷമുണ്ടായത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ടി.എം.സിയാണെന്ന് ആരോപിച്ച് ബി.ജെ.പി ഇന്ന് കൊല്‍ക്കൊത്തയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

ദിലീപ് ഘോഷ്, മുകുൾ റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാളെ ഭത്പാര സന്ദർശിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. തൊട്ടുപിന്നാലെ 11 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മമത ഉത്തരവിറക്കുകയും ചെയ്തിരുന്നു.

You might also like

-