ഗുജറാത്തിൽ നാലംഗ കുടുംബത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

0

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്കന്ദയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത് . കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ലഖാനി താലൂക്കിലെ കൂഡ ഗ്രാമത്തിലെ ഉക്കാബായി പട്ടേൽ, ഭാര്യ മക്കളായ സുരേഷ്, ആവ്നി എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടേലിനെയും കുടുംബത്തെയും വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അയൽവാസികൾ കാണുന്നത്. അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്. കടം വാങ്ങിയ 21 ലക്ഷം ഇതുവരെ നൽകാത്തതിനാലാണ് കുടുംബത്തെ കൊല്ലുന്നതെന്ന് അക്രമി വീട്ടിലെ മതിലിൽ കുറിച്ചിരുന്നു. കുടുംബത്തിന് പണം നൽകിയെന്ന് കരുതപ്പെടുന്ന അക്രമിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

You might also like

-