എൻ സി പി പിളർപ്പിലേക്ക് ടിപി പീതാംബരനും മാണി സി കാപ്പനും യു ഡി എഫ് ലേക്ക് ?
പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. മത്സരിക്കണമെന്ന് എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ ആവശ്യപ്പെട്ടതായി വിവരമുണ്ട്
കോട്ടയം : എന്‍.സി.പി പിളര്‍പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. വരുന്ന ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്തിലെത്തുമ്പോള്‍ വേദി പങ്കിടാന്‍ എന്‍.സി.പി നേതാക്കളുമുണ്ടാകും എന്ന് നേതൃത്വം ഉറപ്പിക്കുന്നു. ഈ വിവരം ധരിപ്പിക്കാനാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് കോട്ടയം ജില്ല നേതൃത്വം അറിയിച്ചു. എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടുന്ന വിഭാഗം എല്‍.ഡി.എഫില്‍ തുടരും.പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ കടുംപിടിത്തം നടത്തിയിട്ട് കാര്യമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് എന്ന് എന്‍.സി.പി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. മത്സരിക്കണമെന്ന് എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ ആവശ്യപ്പെട്ടതായി വിവരമുണ്ട് . പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും പ്രഖ്യാപനം. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല മല്‍സരിക്കുക എന്നാണ് സൂചകൾ.മാണി സി.കാപ്പനെ മുന്നണിയിലേക്കടുപ്പിക്കാന്‍ യുഡിഎഫ് നീക്കങ്ങൾ ശക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയും കെ.മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.