“ഉണ്ടയും ഉണ്ട് തോക്കും ഉണ്ട് വെറും” വിവാദം ബാക്കി ടോമിൻ തച്ചങ്കിരി
647 തോക്കുകള്‍ ഇവിടെയുണ്ട്. 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു. പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: കേരളാ പോലീസിന്റെ പക്കൽ നിന്നും തോക്കുകളൂം വേദി ഉണ്ടാക്കലും നഷ്ടമായിട്ടില്ലന്നു ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ഇവിടെയുണ്ട്. 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു.
പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു അദ്ദേഹം . എസ്.എ.പി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.എസ്എപി ക്യാമ്പില്‍ നിന്നും തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന പരിശോധനയ്ക്ക് ശേഷം ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു660 ഇന്‍സാഫ് റൈഫിളാണ് എസ്എപിയുടെ അധീനതയിലുള്ളത്. ഇതില്‍ 647 ഇന്‍സാഫ് റൈഫിളുകള്‍ പരിശോധനയ്ക്കായി എസ്എപി ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും 13 എണ്ണം മണിപ്പൂരിലെ ഐആര്‍ ബറ്റാലിയനിലാണ് ഉള്ളതെന്നും ഇവ വീഡിയോ കോള്‍ വഴി പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. എസ്എപിയിലെ 25 റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്.