ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുതീർപ്പുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ ഇന്ന് ഉണ്ണി മുകുന്ദൻ വിശദീകരണം നൽകിയേക്കും.

0

കൊച്ചി| നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പീഡന പരാതി ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലം തന്റെ അറിവോടെ തയാറാക്കിയതല്ലെന്നും ഒപ്പ് വ്യാജമാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

കേസിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുതീർപ്പുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ ഇന്ന് ഉണ്ണി മുകുന്ദൻ വിശദീകരണം നൽകിയേക്കും. ഒത്തുതീർപ്പിന് തയാറാണെന്ന് കാണിച്ച് പരാതിക്കാരി നൽകിയ ഇ- മെയിൽ സന്ദേശങ്ങൾ കൈയിലുണ്ടെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് സൈബി ജോസ് വ്യക്തമാക്കിയത്.ഈ രേഖകളും ഇന്ന് കോടതിക്ക് കൈമാറും. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസ് വ്യാജ സത്യവാങ്മൂലമാണ് തയ്യാറാക്കിയതെന്നാണ് പരാതി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക.

You might also like

-