വന്യമ്യഗ ശല്യം, രാഷ്ട്രീയ കിസാൻ മഹാ സംഘ് പ്രക്ഷോഭത്തിലേക്ക്
വന്യജീവികള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്ന ഭരണസംവിധാനങ്ങള്‍ മനുഷ്യരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷകര്‍ സ്വയം ജീവന്‍ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാകുകയാണന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു
കണ്ണൂർ | സംസ്ഥാനത്ത് വന്യമൃഗശല്യം അതിരൂക്ഷമാകുകയും നിരവധി മനുഷ്യ ജീവനുകളും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുകയും, പരിക്കേൽപ്പിക്കപ്പെടുകയും, കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടും ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്ത സർക്കാർ നടപടികളിൽ പ്രതിക്ഷേധിച്ച് രാഷ്ടീയ കിസാൻ മഹാ സംഘ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു . രാഷ്ടീയ കിസാൻ മഹാ സംഘ് നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ ജോസ് എന്ന കർഷകൻ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിലെ ള്ളിക്കലിൽ ഇ മാസം 21 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 22ഞായറാഴ്ച വൈകുന്നേരം 4 മണി വരെ സംസ്ഥാന ഭാരവാഹികൾ നടത്തുന്ന 24 മണിക്കൂർ ഉപവാസത്തോടെ ആരംഭിക്കും.
വന്യമൃഗ ശല്യത്തിനെതിരെയുള്ള സംസ്ഥാനതല പ്രക്ഷോഭം രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി ബിജു ഉൽഘാടനം ചെയ്യും. ഇൻഫാം ദേശീയ ജനറൽ സിക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ മുഖ്യാഥിതിയായിരിക്കും. സമാപന സമ്മേളനം കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്സ്) ചെയർമാൻ ഫാ. സ്കോട്ട് സ്ലീബ ഉൽഘാടനം ചെയ്യും മുതലാംതോട് മണി അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ കർഷക സംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുള്ളവരും പങ്കെടുക്കും. ഇത് സംബന്ധിച്ച് ചേർന്ന രാഷ്ടീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി യോഗം അഡ്വ. ബിജു കെ.വി. ഉൽഘാടനം ചെയ്തു. വന്യജീവികള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്ന ഭരണസംവിധാനങ്ങള്‍ മനുഷ്യരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷകര്‍ സ്വയം ജീവന്‍ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാകുകയാണന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. യോഗത്തിൽ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, വിവിധ കര്‍ഷക സംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, . പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, ജോയി കണ്ണംചിറ, വി.ജെ.ലാലി, റോജര്‍ സെബാസ്റ്റ്യന്‍, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, മനു ജോസഫ് ,ജോര്‍ജ് സിറിയക്, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, വര്‍ഗീസ് കൊച്ചുകുന്നേൽ, ഹരിദാസ് കല്ലടിക്കോട്, പി.രവീന്ദ്രന്‍, സിറാജ് കൊടുവായൂര്‍, പി. ജെ ജോൺ മാസ്റ്റർ, വിദ്യാധരന്‍ സി.വി. ബോണി ജേക്കബ്, ജോബിള്‍ വടാശേരി, ജയിംസ് പന്ന്യാംമാക്കൽ, റോസ് ചന്ദ്രന്‍, സണ്ണി തുണ്ടത്തിൽ, സുരേഷ്കുമാർ ഓടാപ്പന്തിയിൽ , ഷുക്കൂർ കണാജെ, അപ്പച്ചന്‍ ഇരുവേലിൽ, ഏനു പി.പി, അഷ്റഫ് സി.പി. ജോസഫ് വടക്കേക്കര, എന്നിവര്‍ പ്രസംഗിച്ചു.