ടിക്ക് ടോക് ചിത്രീകരിക്കാൻ ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു
യുവാവ് മീൻ വിഴുങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു ഇയാളുടെ കുട്ടുകാർക്കെതിരെ പ്രേരണാകുറ്റത്തിന് കേസ്സെടുത്തട്ടുണ്ട്
കൃഷ്ണഗിരി: 22 കാരനായ.തമിഴ്നാട്ടിലെ ഹൊസൂർ നിവാസിയായ യുവാവാണ് മദ്യലഹരിയിൽ .ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചത് ഹൊസൂറില്‍ പാർവതി നഗര്‍ സ്വദേശിയായ എസ്. വെട്രിവേലാണ് (22)മരിച്ചത് .മദ്യലഹരിയിൽ വെട്രിവേൽ മീൻ വിഴുങ്ങുന്നതിന്‍റെ വീഡിയോ കൂട്ടുകാര്‍ ചിത്രീകരിക്കുന്നതിനിടയിൽ മീന്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം.
ഇയാളും രണ്ടുകുട്ടുകാരും തേർപേട്ടയിലെ തടാകത്തിൽ മീൻ പിടിക്കുന്നതിനിടയിലാണ് സംഭവം . രണ്ട് കൂട്ടുകാര്‍ക്കൊപ്പം മീൻപിടിക്കാനായി തടാകത്തിനടുത്ത് എത്തിയതായിരുന്നു വെട്രിവേല്‍. മൂന്ന് പേരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ പിടിച്ച മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്‌ടോക്കിലിടാമെന്ന് തീരുമാനിച്ചു. വെട്രിവേൽ മീൻ വിഴുങ്ങുന്നതിന്‍റെ വീഡിയോ കൂട്ടുകാര്‍ ചിത്രീകരിക്കാന്‍ തുടങ്ങി. അതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി വെട്രിവേലിന് ശ്വാസം മുട്ടി നിലത്തുവീണു .കൂടെയുണ്ടായിരുന്ന
സുഹൃത്തുക്കൾ വെട്രിവേലിനെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കാനാണോ അതോ കൂട്ടുകാരുമായി പന്തയം വെച്ചാണോ യുവാവ് മീൻ വിഴുങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു ഇയാളുടെ കുട്ടുകാർക്കെതിരെ പ്രേരണാകുറ്റത്തിന് കേസ്സെടുത്തട്ടുണ്ട്