തൂത്തുക്കുടി പോലീസ് വെടിവെപ്പ് : ബന്ദ്പൂർണ്ണം പോലീസ് അതിക്രമം തുടരുന്നു
ചെന്നെെ: സ്റ്റെർലൈറ്റ് സമരത്തിനു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് പൂർണം. ബന്ദ്. വെടിവയ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ബന്ദ് നടത്തുന്നത്.
കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാൽ ചെന്നൈ നഗരത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ചെന്നൈയിൽ വ്യാപാരസ്ഥാപങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയിൽഏലാപ്പുർ റെയിൽവേ സ്റ്റേഷനിൽ രാവിലെ പ്രഷേധ്യവുമായി എത്തിയ മൂവായിരത്തിലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതു.സുരക്ഷാ കണക്കിലെടുത്തു20000 പോലീസുകാരെയാണ് ചെന്നൈ നഗരത്തിൽ വിന്ന്യസിച്ചിട്ടുള്ളത് സൈതപെട്ടിയിൽ ഡി എം കെ .എം എൽ എ സുബ്രമണ്യൻ അടക്കം നാലായിരത്തോളം ആളുകളെ ബാൻഡ് ആരംഭിക്കും മുൻപേ അറെസ്റ്റ് ചയ്തു .ചെന്നൈയിൽ ബന്ദ് ബാധിക്കാതിരിക്കാൻ ആയിരക്കണക്കിനാളുകളെയാണ് പോലീസ് അറസ്റ് ചെയ്ത കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളത് .ചെന്നൈ റെയിൽവേ സ്‌റ്റേഷനില്ലെക്ക് ഡിഎംകെ നടത്തിയമർച്ചിൽ കനിമൊഴി പങ്കെടുത്തു .
തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരിൽ ഭൂരിപക്ഷവും മൽസ്യ തൊഴിലാളികളയതിനാൽ ഇവരാരും ഇന്ന് മൽസ്യ ബന്ധനത്തിനിറങ്ങിയിട്ടില്ല .തൂത്തുക്കുടിയിൽ ബന്ദ് പൂര്ണമാണ് .തമിഴ് നാടിന്റ ഭാഗമല്ലങ്കിലും പുതുച്ചേരിയിൽ ബന്ദ് ആചരിക്കുകയാണ് എവിടെയും ബന്ദ് പൂർണമാണ് .അക്രമ ഭയന്ന് ചെന്നയിൽ ഡി ജിപി ഓഫീസ് ,എയർപോർട്ട് ,മെറീനബീച് .റൈൽവായ് സ്റ്റേഷൻ .തുടങ്ങിയിടങ്ങളിലെല്ലാം കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിൽട്ടുള്ളത് . രാവിലെ 11 മണിക്ക് ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിൽ ആയിരകണക്കിന് പ്രവർത്തകർ ഇലപൂര് റയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി .മരിച്ച തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി .
അതേസമയം വെടിവയ്പിനെത്തുടർന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 65 പേരെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ഉച്ചയോടെ പ്രതിപക്ഷ കക്ഷികൾ ജില്ലാ ആസ്ഥാനത്ത് പ്രകടനം നടത്തും. തൂത്തുക്കുടിയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇപ്പോഴും ജനങ്ങൾക്ക് വീടിനു പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.