സമരാഗ്നിയിൽ വെന്തുഉരുകി തൂത്തുക്കുടി പോലീസിനെതിരെ സുപ്രിം കോടതിയിൽ ഹർജി

0


തൂത്തുക്കുടി :സ്റ്റര്‍ലൈറ്റ് കമ്പനിയുടെ പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ് . ജനങ്ങളുടെ പ്രതിക്ഷേധങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യപിക്കുകയാണ് വെടിവെപ്പിൽ മരിച്ച ആളുകളുടെ മര്യദദേഹങ്ങൾ ഏറ്റുവാങ്ങാതെ സമരരം കൂടുതൽ ശക്തിപ്രാപിക്കുയാണ് അതിനിടെ വെടിവെപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണി സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്ന അണ്ണാനഗറിലാണ് സംഘര്‍ഷം വ്യാപിക്കുന്നത്. ഉച്ചയോടെ സംഘടിച്ചെത്തിയ പ്രക്ഷോഭകര്‍ പൊലീസ് വാഹനത്തിന് തീയിട്ടു. ഡിസിപിയുടേയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെയും വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. പൊലീസ് നിരവധി തവണ ലാത്തി വീശിയെങ്കിലും പ്രക്ഷോഭകരെ പിരിച്ചുവിടാനായില്ല. പ്രദേശത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ വിന്യസിച്ചു. സംഘര്ഷം തുടരുന്ന പശ്ചാതലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. വൈകീട്ട് ആറ് മണിക്ക് ശേഷം തൂത്തൂകുടിയില്‍ വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. പ്രകോപനമുണ്ടായാലും ഇനി വെടിവെക്കരുതെന്ന് ജില്ലാഭരണ കൂടം പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.അതേസമയം സ്ഥിഗതികൾ പോലീസിനെ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിനാൽ സൈന്യ അയക്കണമെന്ന് തമിഴ് നാട് സർക്കാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റ രണ്ട് പൊലീസുകാര്‍ ഇപ്പോഴും ചികിത്സയിലാണ്. 50ല്‍ അധികം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. വെടിവെപ്പില്‍ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവെപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനും തമിഴ്‌നാട് സ്വദേശിയുമായ ജി.എസ് മണി സുപ്രീം കോടതിയെ സമീപിച്ചു. വെടിവെപ്പിന് ഉത്തരവിട്ട കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

You might also like

-