വര്‍ഗീയ പരാമർശം കോടിയേരിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

0

ചെങ്ങന്നൂർ :സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നതായി ചൂണ്ടിക്കാണിച്ചാണ് പരാതി. ഡി വിജയകുമാര്‍ ഭാരവാഹിയായ അയ്യപ്പ സേവാ സംഘം സംഘപരിവാര്‍ സംഘടനയാണെന്ന് പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ വര്‍ഗീയവത്കരിക്കാന്‍ സിപിഎം ശ്രമം നടത്തുവെന്നാണ് യുഡിഎഫ് ആരോപണം. സംഘപരിവാര്‍ സംഘടനയുമായി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ബന്ധമുണ്ടെന്ന സിപിഎം പ്രചാരണത്തെ പ്രതിരോധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. അയ്യപ്പ സേവാ സംഘം ആര്‍എസ്എസ് സംഘടനയല്ലെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

കൊടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, പരാജയം ബോധ്യപ്പെട്ടതിനാലാണ് എല്‍ഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ ഉമ്മന്‍ചാണ്ടി ഇത് തിരിച്ചടിക്കുമെന്നും സിപിഎം നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് ത‌െരഞ്ഞെടുപ്പ് കമ്മറ്റിയുടെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

You might also like

-