പ്രസംഗത്തിലൂടെ കലാപാഹ്വാനം, ശ്രീധരന്‍ പിള്ളക്കെതിരെകേസ്

കലാപാഹ്വാനം, ക്ഷേത്രമടപ്പിക്കാൻ തന്ത്രിയുമായി ഗൂഢാലോചന നടത്തി, സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്

0

കോഴിക്കോട് :യുമമോര്‍ച്ചാ യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്ത്.ശ്രീധരന്‍പിള്ളക്കെതിരെ ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

കലാപാഹ്വാനം, ക്ഷേത്രമടപ്പിക്കാൻ തന്ത്രിയുമായി ഗൂഢാലോചന നടത്തി, സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. 505 (1) – ബി പ്രകാരം വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ലിജീഷ്, ഷൈബിന്‍ എന്നീ വടകര സ്വദേശികളാണ് ശ്രീധരന്‍ പിള്ളക്കെതിരെ പരാതി നല്‍കിയത്.

You might also like

-