‘തൃശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്തണം’ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി
പാറമേക്കാവ് ദേവസ്വം ബോര്‍ഡാണ് ആവശ്യം ഉന്നയിച്ചത്
തൃശൂരം: തൃശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയെ ഉപയോഗിച്ച് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. പാറമേക്കാവ് ദേവസ്വം ബോര്‍ഡാണ് ആവശ്യം ഉന്നയിച്ചത്. ഒരാനയെ ഉപയോഗിച്ച് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ല. എന്നാല്‍ ലഭിച്ചാലും അനുമതി നല്‍കാനാവില്ലെന്ന് കളക്ടര്‍ പറഞ്ഞു.അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാറമേക്കാവ് അപേക്ഷ നല്‍കിയത്. പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ പാലിച്ച് എഴുന്നള്ളിപ്പ് നടത്താം. കോവിഡ് മുക്തമായ ജില്ല എന്ന പരിഗണന വേണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ആശങ്ക.