തൃശ്ശൂരിൽ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി
സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആളുകള്‍ക്കൊപ്പമാണ് നാലു പെണ്‍കുട്ടികള്‍ പോയത്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുള്ള ആറ് പെണ്‍കുട്ടികളാണ് ഒരേ ദിവസം ജില്ലയില്‍ നിന്ന് കാണാതായത്.
തൃശൂര്‍: നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. ആറ് പേരെയും കാണാതായി മണിക്കൂറുകള്‍ക്കകമാണ് പോലീസ് കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആളുകള്‍ക്കൊപ്പമാണ് നാലു പെണ്‍കുട്ടികള്‍ പോയത്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുള്ള ആറ് പെണ്‍കുട്ടികളാണ് ഒരേ ദിവസം ജില്ലയില്‍ നിന്ന് കാണാതായത്.
ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്നും കണ്ടെത്തി. കാണാതായ കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് ആദ്യം അന്വേഷിച്ചത്.എന്നാല്‍ ആറ് പേരും ജില്ലയിലെ വിവിധ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിളാണെന്നും തമ്മില്‍ ബന്ധമില്ലെന്നും പോലീസ് കണ്ടെത്തി. കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് ഒരു പെണ്‍കുട്ടി വീട് വിട്ടു പോയത്. ഈ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നു. നാലാം തവണയാണ് കുട്ടി വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല