എംപി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു

പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കണ്ടെത്തിയതിനാല്‍ ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി

0

കൊച്ചി : പത്തനംതിട്ട എംപി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായിഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കണ്ടെത്തിയതിനാല്‍ ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി.

ആന്റോ ആന്റണിയുടെ ഭാര്യയായ ഗ്രെസ് ആന്റോ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.മത വികാരം വൃണപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തുകയോ മതങ്ങളുടെയോ ദൈവങ്ങളുടെയോ പേരിൽ വോട്ട് പിടി

You might also like

-