കൊച്ചിയിൽ പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ

ദമ്പതികളുടെ വീടിന്റെ മുകളിലത്തെ നിലയിലെ വാടകക്കാരായിരുന്നു പന്ത്രണ്ടുകാരിയുടെ കുടുംബം. വർഷയുടെയും ബിബിന്റെയും ഉടമസ്ഥതയിലുള്ള കടയിൽ സഹായിയായിരുന്ന വടുതല സ്വദേശിയായ ലിതിൻ പെൺകുട്ടിയെ കഴിഞ്ഞ ജൂണിൽ വീടിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്

0

കൊച്ചി: വടുതലയിൽ പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി ലിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളുടെ സഹായിയാണ് പിടിയിലായത് എന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടുതല സ്വദേശികളായ വർഷ (19) ബിബിൻ (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.ദമ്പതികളുടെ വീടിന്റെ മുകളിലത്തെ നിലയിലെ വാടകക്കാരായിരുന്നു പന്ത്രണ്ടുകാരിയുടെ കുടുംബം. വർഷയുടെയും ബിബിന്റെയും ഉടമസ്ഥതയിലുള്ള കടയിൽ സഹായിയായിരുന്ന വടുതല സ്വദേശിയായ ലിതിൻ പെൺകുട്ടിയെ കഴിഞ്ഞ ജൂണിൽ വീടിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. സംഭവമറി‌ഞ്ഞ വർഷയും ബിബിനും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി.

ദമ്പതികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിൻ വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഈ കൃത്യം ദമ്പതിമാർ മൊബൈലിൽ ചിത്രീകരിച്ചു. ഭീഷണി തുടർന്നതോടെ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും കുടുംബവും ഇവിടെ നിന്നും താമസം മാറി. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വർഷയേയും ബിബിനേയും അറസ്റ്റ് ചെയ്തു

You might also like

-