വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു.

കുട്ടികള്‍ ഉറങ്ങുന്ന സമയത്ത്‌ മുറിയില്‍ വച്ചിരുന്ന ടിവി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിക്ക് ശേഷം മുറിയില്‍ നിറഞ്ഞ വിഷപ്പുക ശ്വസിച്ചാണ് കുട്ടികള്‍ മരിച്ചത്.

0

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു. കുട്ടികള്‍ ഉറങ്ങുന്ന സമയത്ത്‌ മുറിയില്‍ വച്ചിരുന്ന ടിവി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിക്ക് ശേഷം മുറിയില്‍ നിറഞ്ഞ വിഷപ്പുക ശ്വസിച്ചാണ് കുട്ടികള്‍ മരിച്ചത്.

ലകൗവിലെ സിവില്‍ ലൈന്‍സ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലമാണ്‌ ടിവി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പന്ത്രണ്ട്‌ വയസ്സിനും എട്ടും വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ്‌ ശ്വാസംമുട്ടി മരിച്ചത്‌.

You might also like

-