ആഭിചാരത്തിനായി കൊടും ക്രൂരത നാലംഗകുടമാബത്തിന്റെ ജീവനെടുത്തത് എങ്ങനെ ?
ജീവനെടുക്കുമ്പോൾ ചെറുത്തത് ആര്‍ഷ മാത്രം തലക്കടിയേറ്റ മകനെ കൊന്നത് രണ്ടുദിവസ്സത്തിന്ശേഷം
തൊടുപുഴ: കമ്പകക്കാനത്ത് മന്ത്രശക്തി തട്ടിയെടുക്കാന്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയതിനു പിന്നിലെ അണിയറക്കഥകള്‍ ഞെട്ടിക്കുന്നത്.കുടുംബനാഥനായ കൃഷ്ണന്റെ സഹായിയും സുഹൃത്തും ചേര്‍ന്നാണ് നാലുപേരെയും വകവരുത്തിയത്. കൊലയാളികളോട് ചെറിയ തോതിലെങ്കിലും ചെറുത്ത് നില്‍പ് നടത്തിയത് കൃഷ്ണന്റെ മകള്‍ ആര്‍ഷ മാത്രമാണെന്നും കൊലയാളികളുടെ വെളിപ്പെടുത്തല്‍.അടുകള്‍ കരയുന്നതു കേട്ട് അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയ കൃഷ്ണനെ അനീഷ് ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ട് അടിച്ചു വീഴ്ത്തി. ഓര്‍ക്കാപ്പുറത്തേറ്റ അടിയില്‍ കൃഷ്ണന്‍ നിലവിളിയോടെ ചലനമറ്റ് അടുക്കളമുറ്റത്ത് വീണു.പിന്നാലെയെത്തിയ ഭാര്യയെ അടിച്ചെങ്കിലും അവര്‍ നിലവിളിച്ചുകൊണ്ട് അടുക്കളയോട് ചേര്‍ന്ന മുറിയിലേക്ക് ഓടി. അവിടെയിട്ടാണ് സുശീലയെ വകവരുത്തിയത്. എന്നാല്‍ പുറത്തേക്ക് വന്ന മകള്‍ ആര്‍ഷയെ ആക്രമിക്കാനുള്ള ശ്രമം അത്ര എളുപ്പമായില്ലെന്നും അനീഷ് പൊലീസിനോട് സമ്മതിച്ചു.
ആക്രമിക്കാന്‍ ശ്രമിച്ച അനീഷിനെ ആര്‍ഷ ഇരുമ്പ് വടികൊണ്ട് നേരിട്ടു. അനീഷിന്റെ തലയ്ക്കടിച്ച ആര്‍ഷ ബഹളം വച്ച് ആളെക്കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അനീഷ് ആര്‍ഷയുടെ വായ പൊത്തിപ്പിടിച്ചു.ഇതിനിടെ അനീഷിന്റെ വിരലിലെ നഖം പെണ്‍കുട്ടി കടിച്ചെടുത്തു. പിന്നീട് കൂട്ടാളിയുടെ സഹായത്തോടെ ആര്‍ഷയെയും കൊലയാളി സംഘം തലയ്ക്കടിച്ചു വീഴ്ത്തി. ഇതിനു ശേഷമാണ് മാനസിക അസ്വാസ്ഥ്യമുള്ള കൃഷ്ണന്റെ മകന്‍ അര്‍ജുനെ കൊലയാളികള്‍ ആക്രമിച്ചത്.തൊട്ടടുത്തൊന്നും ആളു താമസമില്ലാത്തതും അയല്‍ക്കാരുമായി കൃഷ്ണന്റെ കുടുംബത്തിന് ബന്ധമില്ലാത്തതുമൊക്കെ കൊലയാളികള്‍ക്ക് തങ്ങളുടെ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ സഹായകമായെന്നും പൊലീസ് പറയുന്നു
രണ്ടാമത്തെ ദിവസം മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കൊലയാളികളെത്തിയപ്പോഴും കൃഷ്ണന്റെ മകന്‍ അര്‍ജുന് ജീവനുണ്ടായിരുന്നു.കൊലയാളികള്‍ വീണ്ടും എത്തുമ്പേള്‍ വീട്ടിലെ ഹാളില്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു അര്‍ജുന്‍. ചെറിയ മാനസിക അസാസ്ഥ്യം ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടാനോ മറ്റുള്ളവരെ വിവരം അറിയിക്കാനോ കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് പൊലീസ് പറയുന്നത്.അര്‍ജുന്‍ മുറിയില്‍ കുനിഞ്ഞിരിക്കുന്നതു കണ്ട് അദ്ഭുതപ്പെട്ട അനീഷ്, ഇവന്‍ ഇതുവരെ ചത്തില്ലേയെന്ന് പുലമ്പിക്കൊണ്ട് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ഇതിനു ശേഷം മറ്റു മൃതദേഹങ്ങള്‍ക്കും ജീവനുണ്ടോയെന്ന് പരിശോധിക്കുകയും എല്ലാവരുടെയും തലയില്‍ ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തു. അപ്പോള്‍ കൃഷ്ണനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.