BREAKING NEWS ..തിരുവല്ലയിൽ കോളേജ് വിദ്യാർഥിനിയെ യുവാവ് നടുറോഡിൽ തീ കൊളുത്തി.
വിദ്യാർഥിനിയെ തീ കൊളുത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി യുവാവിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ റാന്നി അയിരൂർ സ്വദേശി കവിത വിജയകുമാറിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ കൊളുത്തും മുന്‍പ് യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്ന് സൂചനയുണ്ട്മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം :തിരുവല്ലയിൽ കോളേജ് വിദ്യാർഥിനിയെ യുവാവ് നടുറോഡിൽ തീ കൊളുത്തി. വിവാഹാഭ്യർഥന വീട്ടുകാർ നിഷേധിച്ചതിനാണ് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.കോളേജ് വിദ്യാർഥിനിയെ തീ കൊളുത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ റാന്നി അയിരൂർ സ്വദേശി കവിത വിജയകുമാറിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ കൊളുത്തും മുന്‍പ് യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്ന് സൂചനയുണ്ട്.
അയിരൂർ സ്വദേശിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹഭ്യർഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം.
വീട്ടുകാർ നിഷേധിച്ചതിനാണ് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.കോളേജ് വിദ്യാർഥിനിയെ തീ കൊളുത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അയിരൂർ സ്വദേശിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹഭ്യർഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുന്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതോടെയാണ് ഇന്ന് രാവിലെ രണ്ട് കുപ്പി പെട്രോളുമായി വന്ന യുവാവ് അത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച ശേഷം തീ കൊളുത്തിയത്.
തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ കെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. തീ കെടുത്തിയ ശേഷം പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.