ചർച്ചയിൽ തീരുമാനമായില്ല സമരം തുടരും. തുറമുഖ നിർമ്മാണം നിർത്തി വക്കണം

സമരക്കാർ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ, അഞ്ചിലും പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പായി വാടക വീടുകളിലേക്ക് സർക്കാർ മാറ്റും.ചർച്ചയിൽ പ്രതിസന്ധിയായത് തുറമുഖം നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യമാണ്. മണ്ണെണ്ണ സബ്സിഡിയിലും തീരുമാനമെടുക്കാൻ ചർച്ചയിൽ ആയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും എന്നാണ് സർക്കാർ നൽകിയ ഉറപ്പ്

0

തിരുവനന്തപുരം | വിഴിഞ്ഞത്ത്മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. സർക്കാരുമായുള്ള ചർച്ചയിൽ മറ്റാവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെട്ടങ്കിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സമരം തുടരാൻ ലത്തീൻ സഭ തീരുമാനിച്ചത്. വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ സമരക്കാർക്ക് ഉറപ്പ് നൽകി.വിഴിഞ്ഞത്ത് സമരം തുടരും. പക്ഷേ ചർച്ചയിൽ ഇരുപക്ഷത്തും പ്രതീക്ഷയേറെയുണ്ട്. സമരക്കാർ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ, അഞ്ചിലും പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പായി വാടക വീടുകളിലേക്ക് സർക്കാർ മാറ്റും.ചർച്ചയിൽ പ്രതിസന്ധിയായത് തുറമുഖം നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യമാണ്. മണ്ണെണ്ണ സബ്സിഡിയിലും തീരുമാനമെടുക്കാൻ ചർച്ചയിൽ ആയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും എന്നാണ് സർക്കാർ നൽകിയ ഉറപ്പ്.

തുറമുഖം നിർമ്മാണം നിർത്തിവയ്ക്കണമെന്ന തടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് ലത്തീൻ സഭയുടെ തീരുമാനം. ഇതോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ച നിർണായകം ആവുകയാണ്.രൂക്ഷമായ കടലേറ്റവും തീരം കടൽ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായത്. വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ രൂപതയും പറയുന്നത്.

You might also like

-