“ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്”ബിജെപി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

രണ്ടര പതിറ്റാണ്ടായി പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

0

ഡൽഹി | ബിജെപി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്. പഞ്ചായത്ത് അംഗം പോലുമല്ലാത്ത കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചുവെന്നും, സുരേഷ് ഗോപി കോർ കമ്മറ്റിയിൽ വന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടര പതിറ്റാണ്ടായി പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിൽ ബിജെപി ഉൾപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കോര്‍ കമ്മിറ്റിയില്‍ എടുത്തത്. സാധാരണ നിലയിൽ സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷന്മാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് പാർട്ടിയുടെ ഉന്നത ഘടകമായ കോർ കമ്മിറ്റിയിലെ അംഗങ്ങൾ. ആ പതിവ് തെറ്റിച്ചത് തന്നെ സുരേഷ് ഗോപിക്ക് തുടർന്നും ഔദ്യോഗിക ചുമതല നൽകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ്. അടുത്തിടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് നടത്തിയ രഹസ്യസർവ്വേയിലും സുരേഷ് ഗോപി നയിച്ചാൽ നേട്ടമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൂന്ന് മന്ത്രിമാർക്കെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി.സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തെ ദേശീയ നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ സിനിമകളിൽ സജീവമാകണമെന്ന് പറഞ്ഞ് താരം പിന്മാറുകയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന് ഡിസംബർ വരെ കാലാവധിയുണ്ട്.

You might also like

-